Pages

Saturday, October 19, 2013

ഗാഢം...


        അങ്ങകലെ, ഇരുളിന്‍ കരിമ്പടം ചുറ്റി
        മൂക ഗഗനചുംബനമായ് മാമലകള്‍...
        വെള്ളിടി മിന്നിയിട്ടുമാര്‍ത്ത് പൊട്ടിയിട്ടും
        ഗാഢാലിംഗനത്തിലൊരു മാരോത്സവം...!
        മാരുതനാഞ്ഞാക്രമണത്വരയുമായരികെ-
        യെന്നിട്ടുമുലയാത്തൊരു പ്രേമോത്സവം...!
        മാരിയുറഞ്ഞുപെയ്താര്‍ത്തനാദത്തോടെ-
        യെന്നിട്ടുമനങ്ങാപ്പാറയ്ക്കുണ്ടായ് രതിമൂര്‍ച്ഛ...!



14 comments:

  1. കൊള്ളാലോ കാമുക്യെ വീഡിയോണ്‍ :D

    ReplyDelete
  2. ആ.,
    എനിക്കൊന്നും മനസ്സിലായില്ലാ...,
    എന്നാലും കൊള്ളാം..,

    ആശംസകള്‍....

    ReplyDelete
    Replies
    1. കുട്ട്യോള്‍ക്ക് അത്രയൊക്കെ മനസ്സിലായാ മതി.. :)

      നന്ദി..!

      Delete
  3. ഇല്ല - അങ്ങനെയുണ്ടാവാന്‍ വഴിയില്ല എന്നാണു
    മഹര്‍ഷി കൊക്കോകന്‍ പറയുന്നത്!!
    സംശയമുണ്ട്‌.

    ReplyDelete
  4. അങ്ങകലെ, ഇരുളിന്‍ കരിമ്പടം ചുറ്റി
    മൂക ഗഗനചുംബനമായ് മാമലകള്‍...
    വെള്ളിടി മിന്നിയിട്ടുമാര്‍ത്ത് പൊട്ടിയിട്ടും
    ഗാഢാലിംഗനത്തിലൊരു മാരോത്സവം...!
    മാരുതനാഞ്ഞാക്രമണത്വരയുമായരികെ-
    യെന്നിട്ടുമുലയാത്തൊരു പ്രേമോത്സവം...!
    മാരിയുറഞ്ഞുപെയ്താര്‍ത്തനാദത്തോടെ-
    യെന്നിട്ടുമനങ്ങാപ്പാറയ്ക്കുണ്ടായ് രതിമൂര്‍ച്ഛ...!
    കൊള്ളാം ആശംസകള്‍.........
    www.hrdyam.blogspot.com

    ReplyDelete
  5. ഗാഢം..തീവ്രം ...

    ReplyDelete
  6. വിശ്വാസതയും ആത്മാര്‍ത്ഥതയും സത്യസന്ധമായി കുടി കൊള്ളുന്നിടത്ത് പ്രണയം ശാശ്വതമാവുന്നു . പ്രേമേയത്തില്‍ പുതുമയില്ല എങ്കിലും വരികളില്‍ വ്യത്യസ്ത ഫീല്‍ ചെയ്തു

    ReplyDelete
  7. വരികളില്‍ വ്യത്യസ്തതയുണ്ട്... ആശംസകള്‍...

    ReplyDelete
  8. അനങ്ങാപ്പാറനയം

    ReplyDelete
  9. വ്യത്യസ്തമായ വരികള്‍

    ReplyDelete
  10. യെന്നിട്ടുമുലയാത്തൊരു പ്രേമോത്സവം...!

    കൊള്ളാം വരിക.. :)

    ReplyDelete
  11. മഴയുടെ താളത്തെ പ്രണയത്തോടുപമിച്ചത് നന്നായി.. :)

    ReplyDelete
  12. എന്താപ്പോ ഞാന്‍ കുട്ട്യോട് പറയ്വാ...നിക്കീ കവിത്യോന്നും അത്ര അങ്ങട് മനസിലാവാത്തതാണ്..പക്ഷെ ഇതിത്തിരി ഒക്കെ മനസിലായിരിക്കുന്നു ട്ടോ .. നന്നായി വരിക .. ആശംസകള്‍

    ReplyDelete