Showing posts with label Love and Love Only. Show all posts
Showing posts with label Love and Love Only. Show all posts
Saturday, October 19, 2013
Thursday, June 13, 2013
സുന്ദരിപ്പൂവേ.
കുങ്കുമ പൂവേ സിന്ദൂര പൂവേ
എന്തിനിങ്ങനെ ഒളിഞ്ഞു നോക്കുന്നു?
സിന്ദൂര വര്‍ണ്ണത്തില്‍ കുളിച്ചു നീ
എന്തിങ്ങനെ പുഞ്ചിരിച്ചു നില്‍ക്കുന്നു?
എന്തിനിങ്ങനെ ഒളിഞ്ഞു നോക്കുന്നു?
സിന്ദൂര വര്‍ണ്ണത്തില്‍ കുളിച്ചു നീ
എന്തിങ്ങനെ പുഞ്ചിരിച്ചു നില്‍ക്കുന്നു?
ഇലകള്‍ക്കിടയിലൂടെ നിന്‍
ഒളിച്ചുകളി ഇവിടിരുന്നു ഞാന്‍ കാണ്മൂ
ഒരു കൊച്ചു കാറ്റടിച്ചാല്‍ നിന്‍
ആനന്ദം ഞാനറിവൂ സുന്ദരിപ്പൂവേ...
ഒളിച്ചുകളി ഇവിടിരുന്നു ഞാന്‍ കാണ്മൂ
ഒരു കൊച്ചു കാറ്റടിച്ചാല്‍ നിന്‍
ആനന്ദം ഞാനറിവൂ സുന്ദരിപ്പൂവേ...
നിന്‍ സൌന്ദര്യം എന്തിനു നീ
ഒളിക്കുന്നു; പുറത്ത് വന്നാലും നീ...
നിന്‍റെ രമ്യരൂപം കണ്ട് ഞങ്ങള്‍
മനം നിറക്കട്ടെ ഒരിക്കലെങ്കിലും..
നിന്‍ ചിരി കാണുമ്പോള്‍ ഞാന്‍
നിന്നെത്തൊട്ടോരുമ്മ നല്‍കട്ടെ?
എന്തേ നീയെന്‍ മുന്നില്‍ വരാത്തു
നിന്നെയും കാത്തു ഞാന്‍ നില്പൂ
മനം നിറക്കട്ടെ ഒരിക്കലെങ്കിലും..
നിന്‍ ചിരി കാണുമ്പോള്‍ ഞാന്‍
നിന്നെത്തൊട്ടോരുമ്മ നല്‍കട്ടെ?
എന്തേ നീയെന്‍ മുന്നില്‍ വരാത്തു
നിന്നെയും കാത്തു ഞാന്‍ നില്പൂ
നിന്റെയടുക്കല്‍ വന്ന തേന്‍
കിളിയോട് നീയെന്ത് കിന്നാരം പറഞ്ഞു?
ഇന്ന്‍ പെയ്ത മഴയുടെ കുളിരിനിയും
നിന്നില്‍ നിന്നുതിര്‍ന്നു പോയില്ലേ?
ഇലയുടെ അടിയില്‍ ഒളിച്ചിരിക്കാതെ
കിളിയോട് നീയെന്ത് കിന്നാരം പറഞ്ഞു?
ഇന്ന്‍ പെയ്ത മഴയുടെ കുളിരിനിയും
നിന്നില്‍ നിന്നുതിര്‍ന്നു പോയില്ലേ?
ഇലയുടെ അടിയില്‍ ഒളിച്ചിരിക്കാതെ
നീ നിന്‍ മുഖം പുറത്തു കാട്ടു
ലോകം മുഴുവനും കാണട്ടെ എന്‍റെ
പൂവേ നിന്‍ സുന്ദര രൂപം!
പൂവേ നിന്‍ സുന്ദര രൂപം!
Wednesday, February 20, 2013
മഴയോര്‍മ
തോരാതെ പെയ്യുന്ന
ഒരു രാത്രിയിലാണ്
നനഞ്ഞൊട്ടിയ നീ
എന്നെ തിരിച്ചറിഞ്ഞത് ...
ഇന്ന്, ഇനിയൊരിക്കലുമീ
പെയ്ത്ത് തീരാതിരുന്നെങ്കില്‍..!
നേരം പുലരാതിരുന്നെങ്കില്‍..!!
കുളിരു മാറാതിരുന്നെങ്കില്‍..!
ഇപ്പോഴും ആ ഓര്‍മകള്‍
കാമ്പസിലെ മാഞ്ചുവട്ടില്‍
തളിര്‍ക്കുന്നുണ്ടാവുമോ...?
പ്രിയാ, നിന്റെ ഓര്‍മയ്ക്കു
മഴയുടെ കാമുകി കോറിയിടുന്ന
മഴയോര്‍മച്ചിത്രങ്ങളിതാ...
ഒരു രാത്രിയിലാണ്
നനഞ്ഞൊട്ടിയ നീ
എന്നെ തിരിച്ചറിഞ്ഞത് ...
ഇന്ന്, ഇനിയൊരിക്കലുമീ
പെയ്ത്ത് തീരാതിരുന്നെങ്കില്‍..!
നേരം പുലരാതിരുന്നെങ്കില്‍..!!
കുളിരു മാറാതിരുന്നെങ്കില്‍..!
ഇപ്പോഴും ആ ഓര്‍മകള്‍
കാമ്പസിലെ മാഞ്ചുവട്ടില്‍
തളിര്‍ക്കുന്നുണ്ടാവുമോ...?
പ്രിയാ, നിന്റെ ഓര്‍മയ്ക്കു
മഴയുടെ കാമുകി കോറിയിടുന്ന
മഴയോര്‍മച്ചിത്രങ്ങളിതാ...
Subscribe to:
Posts (Atom)



