Pages

Thursday, June 13, 2013

സുന്ദരിപ്പൂവേ.


     കുങ്കുമ പൂവേ സിന്ദൂര പൂവേ
     എന്തിനിങ്ങനെ ഒളിഞ്ഞു നോക്കുന്നു?
     സിന്ദൂര വര്‍ണ്ണത്തില്‍ കുളിച്ചു നീ
     എന്തിങ്ങനെ പുഞ്ചിരിച്ചു നില്‍ക്കുന്നു?
     ഇലകള്‍ക്കിടയിലൂടെ നിന്‍
     ഒളിച്ചുകളി ഇവിടിരുന്നു ഞാന്‍ കാണ്മൂ
     ഒരു കൊച്ചു കാറ്റടിച്ചാല്‍ നിന്‍
     ആനന്ദം ഞാനറിവൂ സുന്ദരിപ്പൂവേ...
     നിന്‍ സൌന്ദര്യം എന്തിനു നീ
     ഒളിക്കുന്നു; പുറത്ത് വന്നാലും നീ...
     നിന്‍റെ രമ്യരൂപം കണ്ട് ഞങ്ങള്‍
     മനം നിറക്കട്ടെ ഒരിക്കലെങ്കിലും..
     നിന്‍ ചിരി കാണുമ്പോള്‍ ഞാന്‍
     നിന്നെത്തൊട്ടോരുമ്മ നല്‍കട്ടെ?
     എന്തേ നീയെന്‍ മുന്നില്‍ വരാത്തു
     നിന്നെയും കാത്തു ഞാന്‍ നില്പൂ
     നിന്റെയടുക്കല്‍ വന്ന തേന്‍
     കിളിയോട് നീയെന്ത് കിന്നാരം പറഞ്ഞു?
     ഇന്ന്‍ പെയ്ത മഴയുടെ കുളിരിനിയും
     നിന്നില്‍ നിന്നുതിര്‍ന്നു പോയില്ലേ?
     ഇലയുടെ അടിയില്‍ ഒളിച്ചിരിക്കാതെ
     നീ നിന്‍ മുഖം പുറത്തു കാട്ടു
     ലോകം മുഴുവനും കാണട്ടെ എന്‍റെ
     പൂവേ നിന്‍ സുന്ദര രൂപം!

3 comments:

  1. വരികള്‍ കൊള്ളാം; കുറച്ചു കൂടി നന്നാക്കാന്‍ ശ്രമിക്കാം...
    രചനകള്‍ തുടരുക..

    ReplyDelete
  2. ചിന്തയും ഭാവനയും കൊള്ളാം. എന്നാൽ ഒന്നുകൂടി ശ്രമിച്ചാൽ വരികൾക്കൊരു കാവ്യ സുഖം കിട്ടുമായിരുന്നു എന്ന് തോന്നി. തുടരുക പ്രയാണം ആശംസകള്

    ReplyDelete
  3. വരികള്‍കൊള്ളാം ആശംസകള്‍.........
    www.hrdyam.blogspot.com

    ReplyDelete