Pages

Wednesday, February 20, 2013

മഴയോര്‍മ

തോരാതെ പെയ്യുന്ന
ഒരു രാത്രിയിലാണ്
നനഞ്ഞൊട്ടിയ നീ
എന്നെ തിരിച്ചറിഞ്ഞത് ...
ഇന്ന്, ഇനിയൊരിക്കലുമീ
പെയ്ത്ത് തീരാതിരുന്നെങ്കില്‍..!
നേരം പുലരാതിരുന്നെങ്കില്‍..!!
കുളിരു മാറാതിരുന്നെങ്കില്‍..!
ഇപ്പോഴും ആ ഓര്‍മകള്‍
കാമ്പസിലെ മാഞ്ചുവട്ടില്‍
തളിര്‍ക്കുന്നുണ്ടാവുമോ...?
പ്രിയാ, നിന്റെ ഓര്‍മയ്ക്കു
മഴയുടെ കാമുകി കോറിയിടുന്ന
മഴയോര്‍മച്ചിത്രങ്ങളിതാ...



3 comments:

  1. സാധാരണയായി കാമുകിമാര്‍ക്ക് കാമുകനെപ്പറ്റി പറയുമ്പോള്‍ വാചാലയാകും....പക്ഷെ ഈ കാമുകി എന്തെ കാമുകനെപറ്റി കൂടുതലൊന്നും പറയാതെ ഒളിപ്പിച്ചുവെക്കുന്നു...
    മനസ്സിലുള്ള പ്രണയം തുറന്നെഴുതൂ...
    വായിക്കാന്‍ ഞങ്ങളൊക്കെ കാണും.
    ആശംസകള്‍
    (കമന്റില്‍ വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കിയില്ലെങ്കില്‍ കമന്ടിടുന്നവര്‍ മാറി നില്കും..അതൊന്നു മാറ്റാന്‍ ശ്രദ്ധിക്കണം..)

    ReplyDelete
  2. ഈ കവിത മനോഹരമാണ്. വരികളും..! എന്തോ വാചാലതയേക്കാൾ പറയാതെ പറയുന്ന മൌനം തന്നെ സുന്ദരം എന്ന് എനിക്ക് തോന്നുന്നു..

    ReplyDelete
  3. തോരാതെ പെയ്യുന്ന
    ഒരു രാത്രിയിലാണ്
    നനഞ്ഞൊട്ടിയ നീ
    എന്നെ തിരിച്ചറിഞ്ഞത് ...
    ഇന്ന്, ഇനിയൊരിക്കലുമീ
    പെയ്ത്ത് തീരാതിരുന്നെങ്കില്‍..!
    നേരം പുലരാതിരുന്നെങ്കില്‍..!!
    കുളിരു മാറാതിരുന്നെങ്കില്‍..!
    വരികള്‍കൊള്ളാം ആശംസകള്‍.........
    www.hrdyam.blogspot.com

    ReplyDelete